ഹോംUSD / JPY • കറന്‍സി
add
USD / JPY
മുൻദിന അവസാന വില
157.89
വാർത്തകളിൽ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ എന്നതിനെക്കുറിച്ച്
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ. മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം. Wikipediaജാപ്പനീസ് യെൻ എന്നതിനെക്കുറിച്ച്
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. Wikipedia