ഹോംUSD / HKD • കറന്‍സി
add
USD / HKD
മുൻദിന അവസാന വില
7.79
വിപണി വാർത്തകൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ എന്നതിനെക്കുറിച്ച്
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ. മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം. Wikipediaഹോങ് കോങ് ഡോളർ എന്നതിനെക്കുറിച്ച്
ഹോങ്കോങ്ങ് ഡോളർ ഹോങ്കോങ്ങിന്റെ ഔദ്യോഗിക കറൻസി ആണ്. ഇത് 100 സെന്റായി വിഭജിച്ചിരിക്കുന്നു. ഹോങ്കോംഗ് മോണിറ്ററി അതോറിറ്റി എന്ന സർക്കാർ കറൻസി ബോർഡും ഹോങ്കോങ് സെൻട്രൽ ബാങ്കും ആണ് ഹോങ്കോംഗ് ഡോളർ നിയന്ത്രിക്കുന്നത്.
ഹോങ്കോംഗ് മോണിറ്ററി അതോറിറ്റിയുടെ ലൈസൻസിന് കീഴിൽ, മൂന്ന് വാണിജ്യ ബാങ്കുകൾക്ക് ഹോങ്കോങ്ങിലെ പൊതുചംക്രമണത്തിനായി സ്വന്തം നോട്ടുകൾ നൽകാൻ ലൈസൻസ് ഉണ്ട്. വാണിജ്യ ബാങ്കുകളായ എച്ച്എസ്ബിസി, ബാങ്ക് ഓഫ് ചൈന, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവ എച്ച്കെ $ 20, എച്ച്കെ $ 50, എച്ച്കെ $ 100, എച്ച്കെ $ 500, എച്ച്കെ $ 1000 എന്നീ മൂല്യങ്ങളിലുള്ള സ്വന്തം നോട്ടുകൾ രൂപകൽപ്പന ചെയ്തു വിതരണം ചെയ്യുന്നു. ഒരു ബാങ്കിന്റെ എല്ലാ ഡിസൈനുകളും പരസ്പരം സമാനമാണ്.
എന്നിരുന്നാലും, എച്ച്കെ $ 10 നോട്ടും എല്ലാ നാണയങ്ങളും ഹോങ്കോംഗ് സർക്കാർ തന്നെയാണ് പുറത്തിറക്കുന്നത്.
2019 ഏപ്രിലിൽ ഉള്ള കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഒമ്പതാമത്തെ കറൻസിയാണ് ഹോങ്കോംഗ് ഡോളർ. ഹോങ്കോങ്ങിലെ ഉപയോഗത്തിനു പുറമേ, അയൽരാജ്യമായ മക്കാവിലും ഹോങ്കോംഗ് ഡോളർ ഉപയോഗിക്കുന്നു, അവിടെ ഹോങ്കോംഗ് ഡോളർ മക്കാനീസ് പാറ്റാക്കയ്‌ക്കൊപ്പം പ്രചരിക്കുന്നു. Wikipedia